40 മരുന്നുകളുടെ വില കുറച്ചു

Saturday 12 November 2016 9:46 pm IST

ന്യൂദല്‍ഹി: ആസ്തമ, പ്രമേഹം, ക്ഷയം, അര്‍ബുദം തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയായ 40 മരുന്നുകളുടെ വില കുറച്ചു. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിട്ടിയാണ് (എന്‍പിപിഎ) ഉത്തരവ് ഇറക്കിയത്. പുതിയ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്ന 40 മരുന്നുകള്‍ക്ക് അഞ്ചു മുതല്‍ 35 % വരെയാണ് വിലയില്‍ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതുക്കിയ വിലനിലവാരപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള മരുന്നുകള്‍ക്ക് അധിക വില ഈടാക്കുകയാണെങ്കില്‍ അവശ്യ സാധന നിയമം 1955 പ്രകാരം ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതാണെന്നും എന്‍പിപിഎ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.