കലിഫോര്‍ണിയ: ഫേസ്ബുക്കിനു പറ്റിയ സാങ്കേതിക പിഴവുകൊണ്ട് കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉള്‍പ്പെടെ പ്രമുഖര്‍ മരിച്ചതായി സന്ദേശം പരന്നു. പെട്ടെന്നുതന്നെ അബദ്ധം കണ്ടെത്തിയപ്പോള്‍ അധികൃതര്‍ ക്ഷമാപണം നടത്തി, സാങ്കേതിക പിഴവു തിരുത്തി.
20 ലക്ഷം അക്കൗണ്ട് പേജുകളില്‍ മരണ സന്ദേശം ചെന്നു. അക്കൗണ്ടുടമകള്‍ ജീവിച്ചിരിപ്പില്ല എന്നായിരുന്നു സന്ദേശം. അബദ്ധത്തില്‍ സന്ദേശം കിട്ടയവരോടെല്ലാം നേരിട്ട് ക്ഷമാപണം നടത്തുന്നതിന് കമ്പനി തീരുമാനിച്ചതായി അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: