ഗണക മഹാസഭയുടെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കോടതിയുടെ അനുമതി

Saturday 12 November 2016 10:00 pm IST

കോട്ടയം: നാല് പതിറ്റാണ്ടായി മുടങ്ങിക്കിടന്ന കേരളഗണക മഹാസഭയുടെ രജിസ്‌ട്രേഷന്‍ പുതുക്കല്‍ നടപടികള്‍ ആരംഭിക്കാന്‍ കോടതി അനുമതി നല്‍കി. സഭയുടെ മുന്‍കാല നേതൃത്വത്തിന്റെ ഭരണപരാജയത്തിന്റെ പേരില്‍ നടന്ന് വന്നിരുന്ന തര്‍ക്കങ്ങള്‍ക്ക് പരിഹാരമായാണ് മുന്‍സിഫ് ജഡ്ജ് ഷെറിന്‍ ആഗ്‌നസ് ഫെര്‍ണാഡസ് വിധി പ്രഖ്യാപിച്ചത്. 1943 ല്‍ ഇന്ത്യന്‍ കമ്പനി ആക്ട് പ്രകാരം നോണ്‍ കമ്പനി വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്ത് 1/1943 എന്ന രജിസ്റ്റര്‍ നമ്പരില്‍ തിരുവതാംകൂര്‍ ഗണകമഹാസഭ എന്ന പേരിലാണ് ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ചത്. ആക്ഷന്‍ കൗണ്‍സില്‍ അംഗമായ എസ്.കെ.വിജയന്റെ പരാതിയെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളെയും പ്രതിഭാഗത്ത് ഉണ്ടായിരുന്ന മുന്‍കാല ഭരണാധികാരികളും ഒത്തുചേര്‍ന്ന് സഭയുെട ശാഖാതലം മുതലുള്ള കൂട്ടായ്മകളുടെ രേഖകള്‍ ശേഖരിക്കാനും, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിച്ച് തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ നടത്താനും ഇരുവിഭാഗത്തോടും കോടതി നിര്‍ദ്ദേശിച്ചു. സഭയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി ശാഖാതലം മുതലുള്ള എല്ലാവിധ രേഖകളും ആക്ഷന്‍ കൗണ്‍സില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ എത്തിയ്ക്കണമെന്നും വിശദ വിവരങ്ങള്‍ക്കായി സമുദായ അംഗങ്ങള്‍ 9281212968, 9447 493356,944603889,9400106473, 9446205178 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്നും കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.