കടുത്തുരുത്തി: കടുത്തുരുത്തി ചിറക്കുളം വളവില്‍ അമിത വേഗത്തിലെത്തിയ കാര്‍ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു. കോട്ടയം ആനിക്കാട് സ്വദേശി പുന്നവേലിത്തടത്തില്‍ സിജോജോസഫ്(34) ഓടിച്ചിരുന്ന കാറാണ് ഇടിച്ചത്.
അപകടത്തില്‍ ഇയാള്‍ക്ക് സാരമായ പരിക്കേറ്റു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. കടുത്തുരുത്തി ഭാഗത്ത് നിന്ന് എറണകുത്തേക്ക് പോവുകയായിരുന്ന കാര്‍ വൈദുതി പോസ്റ്റ് ഇടിച്ചുതകര്‍ത്ത് അടുത്തപുരയിടത്തിന്റെ മതിലും ഇടിച്ചു തകര്‍ത്താണ് നിന്നത്. സംഭവം നടന്നയുടനെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: