ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നിയോജക മണ്ഡലം ബിജെപി പ്രവര്‍ത്തകരുടെ ദ്വിദിന പണ്ഡിറ്റ് ദീനദയാല്‍ ഉപാദ്ധ്യായ പഠന ശിബിരം വിദ്യാധിരാജ ഹയര്‍ സെക്കണ്ടറി സ്ക്കൂളില്‍ ആരംഭിച്ചു. ബിജെപി ദേശീയ സമിതി അദ്ധ്യക്ഷന്‍ അമിത് ഷായുടെ സന്ദേശത്തിന്റെ വീഡിയോ പ്രദര്‍ശനത്തോടെ ആരംഭിച്ച ശിബിരം ബിജെപി സംസ്ഥാന സമിതിയംഗം കെ.ജി.രാജമോഹന്‍ ഉദ്ഘാടനം ചെയ്തു. ഒന്നാം ദിവസത്തെ ആദ്യ സെഷനില്‍ ബിജെപിയുടെ ചരിത്രവും വികാസവും എന്ന വിഷയത്തില്‍ അദ്ദേഹം ക്ലാസെടുത്തു.
രണ്ടാം സെഷനില്‍ വൈചാരിക കുടുംബം എന്ന വിഷയത്തില്‍ ജില്ലാ സെക്രട്ടറി കെ.പി സുരേഷ് ക്ലാസെടുത്തു. ഇന്ന് ശിബിരത്തിന്റെ സമാപന സമ്മേളനത്തില്‍ മഹിളാ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: