പത്തനംതിട്ട: സംസ്ഥാന സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ റോളര്‍ സ്കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ തുടങ്ങി. റോഡ് റെയിസ് മത്സരഫലം – ഇന്‍ലൈന്‍ എലിമിനേഷന് 8-10 വിഭാഗം ആണ്: എം. നവീന്‍ ദേവ് (കോട്ടയം), ജോയല്‍ അഗസ്റ്റിന് പഞ്ഞിക്കാരന്‍ (എറണാകുളം), എസ്.എസ്. രാജഗോപാല പ്രഭു (തൃശൂര്‍). പെണ്: അക്ഷിത ഗിജു (എറണാകുളം), ശിഖ ബിജീഷ് (കോട്ടയം), എലൈനെ സിറില്‍ (പത്തനംതിട്ട). 10-12 വിഭാഗം ആണ്: ഗുരുദത്ത് ജയപ്രകാശ് (എറണാകുളം), ജെറാള്‍ഡ് രാജു ജോസഫ് (കോട്ടയം), കെ.എസ്. ഗോകുല്‍ കൃഷ്ണ (എറണാകുളം). പെണ്: അനന്യ മറിയ ജോബിന് (കോട്ടയം), മെറിന് മാര്ട്ടിന് (എറണാകുളം), എ.എം. വൈഷ്ണവി (പാലക്കാട്).
റോഡ് റെയിസ് ഇന്‍ലൈന്‍ എലിമിനേഷന് – 12-16 വിഭാഗം ആണ്: എസ്. അഖില്‍ (തിരുവനന്തപുരം), ധാര്‍മിക് ജെയിന് (എറണാകുളം), എച്ച്.എസ്. മൊഹമ്മദ് സുഹൈല്‍. പെണ്: എസ്. സുവര്‍ണ (തൃശൂര്‍), എസ്. നിരുപമ (തിരുവനന്തപുരം), സഫ മറിയം (കോഴിക്കോട്). 16ന് മുകളില്‍ ആണ്: അര്‍ഫാസ് കലാം (എറണാകുളം), മുഹമ്മദ് അക്യൂല് (കോഴിക്കോട്), ജോഹ്ന അശ്വിന് സെല്‍വ (കോട്ടയം).
പത്തനംതിട്ട, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ നടക്കുന്ന സ്പീഡ്, ആര്‍ട്ടിസ്റ്റിക്, റോളര്‍ ഹോക്കി മത്സരങ്ങളില്‍ 14 ജില്ലകളില്‍ നിന്നായി പെണ്‍കുട്ടികളടക്കം എട്ടു വയസിനു മുകളിലുള്ള ആയിരത്തോളം സ്കേറ്റിങ് താരങ്ങള്‍ പങ്കെടുക്കുന്നു. ദേശീയ, ഏഷ്യന്‍, ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡല്‍ ജേതാക്കളായ കേരള താരങ്ങളും മത്സരത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: