ഹിമപാതം‌: പാക്കിസ്ഥാന് യു.എസ് സഹായം

Monday 9 April 2012 12:26 pm IST

ഇസ്ലാമാബാദ്: സിയാച്ചിന്‍ മേഖലയില്‍ മഞ്ഞുവീഴ്ചയില്‍പ്പെട്ട പാക് സൈനികരെ കണ്ടെത്താന്‍ അമേരിക്ക സഹായം വാഗ്ദാനം ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങളിലും ദുരിതാശ്വാസത്തിലും പാക്കിസ്ഥാനെ സഹായിക്കാന്‍ തയാറാണെന്നു യു.എസ് എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ദുരന്തത്തില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. അതേ സമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രണ്ടാം ദിവസത്തിലും മന്ദഗതിയിലാണ്. പ്രതികൂല കാലാവസ്ഥയും വീണ്ടും മഞ്ഞുവീഴ്ചയ്ക്കുള്ള സാധ്യതയുമാണു ഭീഷണി ഉയര്‍ത്തുന്നത്. കനത്ത മഞ്ഞുവീഴ്ചയില്‍ 135 സൈനികരെയാണു കാണാതായത്. ഇതില്‍ 100 പേരുടെ മരണം സൈനിക വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. 1999 ലെ കാര്‍ഗില്‍ യുദ്ധവേളയില്‍ സിയാച്ചിനിലേതിന്‌ സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്‌. സമുദ്രനിരപ്പില്‍നിന്ന്‌ 20,000 അടി ഉയരത്തിലുള്ള സിയാച്ചിനില്‍ മൈനസ്‌50 ഡിഗ്രിയാണ്‌ താപനില. ഇവിടെയാണ്‌ സൈനികരെ വിന്യസിച്ചിരിക്കുന്നത്‌. മോശം കാലാവസ്ഥയെത്തുടര്‍ന്നാണ്‌ ഇവിടെ ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും സൈനികര്‍ കൊല്ലപ്പെടുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.