മഹാവീരചക്ര ജേതാവ് തോമസിനെ ആദരിച്ചു

Saturday 12 November 2016 10:53 pm IST

മഹാവീരചക്ര ജേതാവായ തോമസ് ഫിലിപ്പോസിനെ കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേ ആദരിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമീപം

കൊച്ചി: അഖില ഭാരതീയ പൂര്‍വ്വസൈനിക് സേവാപരിഷത്തിന്റെ നാലാം സമ്മേളനത്തോടനുബന്ധിച്ച് മഹാവീരചക്ര ജേതാവായ തോമസ് ഫിലിപ്പോസിനെ ആദരിച്ചു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സുഭാഷ് ഭാംറേയാണ് ആദരിച്ചത്.

1971 ലെ ബംഗ്ലാദേശ് യുദ്ധമാണ് ‘മഹാവീരചക്ര’ അദ്ദേഹത്തിനു നേടികൊടുത്തത്. യുദ്ധത്തില്‍ പരിക്കേറ്റ തോമസ് കൊല്ലപ്പെട്ടവര്‍ക്കൊപ്പം രണ്ടുദിവസം മോര്‍ച്ചറിയില്‍ കിടന്നു. പിന്നീട്, ജീവനുണ്ടെന്ന് കണ്ടെത്തി ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു.
മഹാവീരചക്ര ബഹുമതി കിട്ടിയവരില്‍ കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഒരേയൊരു വ്യക്തിയാണ് തോമസ്. പത്ത് വര്‍ഷത്തെ സേവനം കൊണ്ടാണ് അദ്ദേഹം മഹാവീരചക്രയ്ക്കു അര്‍ഹനായത്. 32 വര്‍ഷത്തെ സേവനപരിചയമുള്ള തോമസിനു രാജ്യത്തിനു വേണ്ടി പോരാടുക എന്നതാണ് ഏക്കാലത്തെയും സ്വപ്‌നം.

എന്നാല്‍ സൈനികര്‍ക്കു വേണ്ടത്ര ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലെന്നും തോമസ് പറഞ്ഞു. തോമസിന്റെ ജീവിതത്തെ ആസ്പദമാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന ‘മഹാവീരചക്ര’ സിനിമയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.