സഹകാര്‍ ഭാരതി സംസ്ഥാന സമ്മേളനത്തിന് തുടക്കം

Saturday 12 November 2016 11:00 pm IST

സഹകാര്‍ ഭാരതി നേതൃയോഗം ദേശീയ സംഘടനാ സെക്രട്ടറി വിജയ് ദേവാങ്കണ്‍ ഉദ്ഘാടനം ചെയ്യുന്നു

തൃശൂര്‍: സഹകാര്‍ ഭാരതി നാലാം സംസ്ഥാന സമ്മേളനം തൃശൂരില്‍ തുടങ്ങി. സമൂഹത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്കും സാമ്പത്തിക സ്വാതന്ത്ര്യം ലഭിക്കുകയാണ് സഹകാര്‍ ഭാരതിയുടെ ലക്ഷ്യമെന്ന് ദേശീയ സംഘടനാ സെക്രട്ടറി വിജയ് ദേവാങ്കണ്‍ പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് എം.സദാനന്ദന്‍ അദ്ധ്യക്ഷനായി. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഉദയ്‌ജോഷി, സെക്രട്ടറി അഡ്വ. കെ.കരുണാകരന്‍, ക്ഷേത്രീയ സെക്രട്ടറി യു.കൈലാസമണി, പി.പ്രകാശന്‍, എസ്.രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. 2014-16 വര്‍ഷത്തെ പ്രവര്‍ത്തനറിപ്പോര്‍ട്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മോഹനചന്ദ്രന്‍ അവതരിപ്പിച്ചു.

പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ ശ്രീശങ്കര ഓഡിറ്റോറിയത്തില്‍ ആരംഭിക്കും. അഖിലേന്ത്യ പ്രസിഡണ്ട് ജ്യോതീന്ദ്രമേത്ത, രക്ഷാധികാരി സതീഷ് മറാട്ടെ, ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചക്ക് ശേഷം സഹകരണ പ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. വൈകീട്ട് വടക്കുന്നാഥ ക്ഷേത്രമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര സഹകരണ – പഞ്ചായത്ത് രാജ് സഹമന്ത്രി പുരുഷോത്തം രൂപാല ഉദ്ഘാടനം ചെയ്യും. 15000 പേര്‍ പങ്കെടുക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.