കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതൃശിബിരം തുടങ്ങി

Saturday 12 November 2016 11:27 pm IST

കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന നേതൃ ശിബിരം ഡോ. ശ്രീനിവാസഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതൃശിബിരം മണ്ണാറശാല യുപി സ്‌കൂളില്‍ ആരംഭിച്ചു. ഇന്ന് സമാപിക്കും. ഡോ. ശ്രീനിവാസഗോപാല്‍ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന അദ്ധ്യക്ഷനും ആലുവ തന്ത്രവിദ്യാപീഠം കുലപതിയുമായ പ്രൊഫ. പി.എം. ഗോപി അദ്ധ്യക്ഷത വഹിച്ചു. കെ.കെ. വാമനന്‍, സംസ്ഥാന രക്ഷാധികാരി ഡോ. കെ. ബാലകൃഷ്ണവാര്യര്‍, വര്‍ക്കിങ് പ്രസിഡന്റ് കെ.എസ്. നാരായണന്‍, ജനറല്‍ സെക്രട്ടറി കെ. നാരായണന്‍കുട്ടി, സംഘടനാസെക്രട്ടറി റ്റി.യു. മോഹനന്‍, മാതൃസമിതി പ്രസിഡന്റ് ശാന്താ എസ്. പിള്ള, സെക്രട്ടറി സുശീല ജയന്‍ എന്നിവര്‍ പങ്കെടുത്തു. സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, കെ.കെ. വാമനന്‍, വി.കെ. വിശ്വനാഥന്‍, അഡ്വ. അഞ്ജന സുരേഷ് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ നയിച്ചു. ബിജെപി സംസ്ഥാന വക്താവ് അഡ്വ. എസ്. ജയസൂര്യന്‍ ഇന്ന് ക്ലാസ്സ് നയിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.