തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നടപടി ഉപേക്ഷിച്ചതിന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് വിശദീകരണം തേടി. ജേക്കബ് തോമസ് മുമ്പ് അവധിയെടുത്ത് സ്വകാര്യകോളേജില്‍ പഠിപ്പിക്കുകയും ശമ്പളം വാങ്ങുകയും ചെയ്ത സംഭവത്തിലാണ് കേന്ദ്രം രണ്ടാമതും വിശദീകരണം തേടിയത്. ഇക്കാര്യം സംസ്ഥാനസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.
അനുമതിയില്ലാതെയാണ് ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോവുകയും ശമ്പളം വാങ്ങുകയും ചെയ്തത്. ഇത് ഗുരുതരമായ കൃത്യവിലോപം ആണെന്നും ജേക്കബ് തോമസിനെതിരെ നടപടി സ്വീകരിക്കണമെന്നും യുപിഎ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അദ്ദേഹത്തിന്റെ വിശദീകരണത്തില്‍ സംസ്ഥാനം നടപടി ഉപേക്ഷിച്ചു. പുതിയ വിശദീകരണം സംസ്ഥാന സര്‍ക്കാരിനേയും ജേക്കബ് തോമസിനേയും കുഴക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: