ന്യൂദല്‍ഹി:നഗരത്തിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനു ഡീസല്‍ വാഹനങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടു ദല്‍ഹി സര്‍ക്കാര്‍. 15 വര്ഷത്തിനുമേല് പഴക്കം ചെന്ന ഡീസല്‍ വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ ദല്‍ഹി പൊലീസിനോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
ഇത്തരത്തിലുള്ള 1.91 ലക്ഷം വാഹനങ്ങള്‍ രാജ്യതലസ്ഥാന മേഖലയിലുണ്ടെന്നാണു കണക്ക്. മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന് റദ്ദാക്കാന്‍ ഗതാഗത വകുപ്പിനു ലഫ്. ഗവര്‍ണര്‍ നജീബ് ജങ് നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണു സര്‍ക്കാര്‍ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: