കിണറ്റില്‍ കക്കൂസ് മാലിന്യം തള്ളി; വ്യാപക പ്രതിഷേധം

Sunday 13 November 2016 1:35 pm IST

കൊണ്ടോട്ടി: പത്തോളം കുടുംബങ്ങള്‍ കുടിവെള്ളമെടുത്തിരുന്ന കിണറില്‍ സാമൂഹ്യവിരുദ്ധര്‍ കക്കൂസ് മാലിന്യം തള്ളി. മുണ്ടക്കുളം വെട്ടുകാട് ജംഗ്ഷന് സമീപം സ്വകാര്യവ്യക്തിയുടെ കിണറ്റിലാണ് ഇന്നലെ പുലര്‍ച്ചയോടെ കക്കൂസ് മാലിന്യം തള്ളിയത്. പ്രദേശത്തെ നിരവധി ആളുകള്‍ ആശ്രയിച്ചിരുന്ന കിണര്‍ ഇപ്പോള്‍ മാലിന്യത്താല്‍ നിറഞ്ഞിരിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു. നഗരങ്ങളില്‍ നിന്നും സെപ്ടിക് ടാങ്ക് മാലിന്യം ശേഖരിക്കുന്ന കരാറുകാരായിരിക്കാം സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഒരു നാടിന്റെ കുടിവെള്ള മുട്ടിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതര്‍ ഗൗരവമായി ഈ വിഷയമെടുക്കാത്തപക്ഷം നാളെ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.