ലാഹോര്‍: ബലാത്സംഗത്തിന് പഞ്ചായത്ത് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതി തീകൊളുത്തി മരിച്ചു. പാക്കിസ്ഥാന് പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പകരമായി കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്നയാളുടെ മകളെ പീഡിപ്പിക്കാന്‍ പഞ്ചായത്ത് അനുവാദം നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് വിവാഹിതയും ഗര്‍ഭിണിയുമായ യുവതി സ്വയം തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ലാഹോറിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് 11 പേരെ ചോദ്യം ചെയ്തതായി പോലീസ് അറിയിച്ചു. അതേസമയം ഇതിനെതിരെ പരാതി നല്കാന് യുവതിയുടെ ഭര്‍ത്താവ് വിസമ്മതിച്ചു. പരാതി നല്‍കാനില്ലെന്നും അള്ളാഹുവിന് മാത്രമേ നീതി നല്കാന് സാധിക്കൂവെന്നും യുവതിയുടെ ഭര്‍ത്താവ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: