കേരളത്തില്‍ പട്ടിക വിഭാഗക്കാര്‍ക്കെതിരെ ഗുണ്ടാരാജെന്ന് പട്ടികജാതി മോര്‍ച്ച

Sunday 13 November 2016 8:33 pm IST

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ വീട്ടില്‍ പട്ടികജാതിവര്‍ഗ മോര്‍ച്ച ദേശീയ പ്രസിഡന്റ് ദുഷ്യന്ത്കുമാര്‍ സന്ദര്‍ശനം നടത്തിയപ്പോള്‍

ആലുവ: കേരളത്തില്‍ പട്ടിക വിഭാഗക്കാര്‍ക്കെതിരെ സിപിഎം ഗുണ്ടാരാജ് നടത്തുകയാണെന്ന് പട്ടികജാതി/വര്‍ഗ മോര്‍ച്ച ദേശീയ പ്രസിഡന്റ് ദുഷ്യന്ത്കുമാര്‍ ഗൗതം പറഞ്ഞു.
പെരുമ്പാവൂരില്‍ ദളിത് യുവതി ജിഷയുടെ കൊലപാതകത്തിലെ ദുരൂഹതകള്‍ കൂടൂതല്‍ അന്വേഷണവിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജിഷയുടെ അച്ഛന്‍ പാപ്പു ഉന്നയിച്ചിട്ടുള്ള പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തി യാഥാര്‍ത്ഥ്യം പുറത്തുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജിഷയുടെ കുടുംബാംഗങ്ങളെ അദ്ദേഹം സന്ദര്‍ശിച്ചു. തുടര്‍ന്ന് പാലാരിവട്ടം പോലീസ് സ്‌റ്റേഷനില്‍ പോലീസ് മര്‍ദ്ദിച്ച് അവശനാക്കിയ ദളിത് യുവാവ് സൂരജിന്റെ വസതിയും സന്ദര്‍ശിച്ചു.

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി.എം. വേലായുധന്‍, ഡോ. പി.പി. വാവ, പട്ടികജാതി മോര്‍ച്ച അഖിലേന്ത്യ വൈസ് പ്രസിഡന്റ് എല്‍. മുരുകന്‍, സംസ്ഥാന പ്രസിഡന്റ് അഡ്വ.പി. സുധീര്‍, ജനറല്‍ സെക്രട്ടറിമാരായ സി.എ. പുരുഷോത്തമന്‍, സര്‍ജു തൊയിക്കാവ്, സംസ്ഥാന ട്രഷറര്‍ വിജയന്‍ നായത്തോട്, ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, ജില്ല സെക്രട്ടറി എം.എന്‍. ഗോപി, പട്ടികജാതി മോര്‍ച്ച ജില്ല പ്രസിഡന്റ് സി.എം. മോഹനന്‍, കെ.സി. ശിവന്‍, സുശീല്‍ ചെറുപുള്ളി, എ.കെ. അജി, സുഭാഷ് വലമ്പൂര്‍, കെ.കെ. ശിവന്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് ദേശീയ പ്രസിഡന്റിനു സ്വീകരണം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.