തീവണ്ടിയില്‍ യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍

Sunday 13 November 2016 8:35 pm IST

തൃശൂര്‍: ട്രെയിന്‍ യാത്രക്കിടെ യുവതിയെ ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചുകല്ലുംമൂട് വേലായുധരന്റ മകന്‍ ജീവന്‍ ഫര്‍ഗാന്‍ ഡിയോള്‍ (32) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്ന് ട്രെയിനില്‍ കയറിയ യുവതിയുടെ യാത്ര ഗുരുവായൂരിലേക്കായിരുന്നു. കൊല്ലത്ത് നിന്നാണ് ജീവന്‍ ട്രെയിനില്‍ കയറിയത്. ഇടയ്ക്ക് വച്ച് ഇയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതോടെ യുവതി വിവരം റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എസ്.ഐ. ഡാര്‍വിന്‍ കെ. മാത്യുവാണ് ജീവനെ അറസ്റ്റ് ചെയ്തത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജീവന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.