ശബരിമല അയ്യപ്പസേവാസമാജത്തിന്റെ അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം

Sunday 13 November 2016 8:55 pm IST

പത്തനംതിട്ട: മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല അയ്യപ്പസേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്നദാന കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് പെരുനാട് കൂനങ്കര ശബരീശരണ കേന്ദ്രത്തില്‍ നടക്കും. ശബരിമല നിയുക്ത മേല്‍ശാന്തി ടി.എം.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഭദ്രദീപം തെളിയിച്ച് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കും. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ അയ്യപ്പ സേവാസമാജം സംസ്ഥാന വര്‍ക്കിംങ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് , ഓര്‍ഗനൈസിംങ് സെക്രട്ടറി വി.കെ.വിശ്വനാഥന്‍, ട്രഷറാര്‍ വി.പി.മന്മഥന്‍നായര്‍, സംസ്ഥാന സമിതിയംഗം എന്‍.ജി.രവീന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. അയ്യപ്പ സേവാസമാജത്തിന്റെ ആഭിമുഖ്യത്തില്‍ കാസര്‍ഗോഡ് മുതല്‍ കന്യാകുമാരി വരെ നടക്കുന്ന തീര്‍ത്ഥാടന സേവന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. 75 ലേറെ കേന്ദ്രങ്ങളിലാണ് അയ്യപ്പ സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ തീര്‍ത്ഥാടകര്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളെല്ലാം ലഭ്യമാണ്. കുടിവെള്ളം, അന്നദാനം , വൈദ്യസഹായം തുടങ്ങിയവയ്ക്ക് പുറമേ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങളും ഇവിടെ നിന്നും ലഭിക്കും. വിരിവെച്ച് വിശ്രമിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.