കട്ടപ്പന: കാഴ്ച്ചയ്ക്ക് കൗതുകമായി ഭീമന് കൂണ്. രാജാക്കാട് വലിയകണ്ടം മംഗലത്ത് രവീന്ദ്രന്രെ കൃഷിയിടത്തിലാണ് ഒരുചുവട്ടില്‍ നിന്നും നൂറോളം ഇതളുകളുള്ള ഭീമന് കൂണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വലിയ വലിയ കൂണ് ഉണ്ടായി നില്‍ക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന പുല്ലും പള്ളയും പറിച്ച് മാറ്റിയപ്പോളാണ് ഒരു ചുവട്ടില്‍ നിന്നും അമ്പത് ഇതളുകളുള്ള വലിയ കൂണ്കൂട്ടം കാണുന്നത്.
സാധാരണ കൂണിനോട് സാമ്യവും മണവും ഉണ്ടെഹ്കിലും അസാമന്യ വലുപ്പം ഉള്ളതിനാലും മൂന്ന് ദിവസ്സമായിട്ടും കൂണിന് കേടുബാധിക്കാത്തതിനാലും ആളുകള്‍ ഇത് ഭക്ഷണത്തിനായി ഉപയോഗിക്കുവാന്‍ തയ്യാറാകുന്നില്ല. എന്നാല്‍ കാഴ്ച്ചയുടെ വിരുന്നൊരുക്കി നില്ക്കുന്ന കൂണ് കാണുന്നതിനായി നിരവധി ആളുകളാണ് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: