ആരുടെ ആഘോഷം?

Sunday 13 November 2016 10:20 pm IST

വജ്രകേരള ഉത്സവം പൊടിപൊടിച്ചു. നിയമസഭാ വളപ്പില്‍ നടന്ന ചടങ്ങില്‍ 60 പ്രമുഖര്‍ മണ്‍ചെരാതില്‍ ദീപം തെളിയിച്ച് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു. സദസ്സില്‍ മുന്‍നിരയില്‍ അഞ്ചെട്ടുപേര്‍ മാത്രമേ കണ്ടുള്ളൂ. മുഖ്യാതിഥി സ്ഥാനം അലങ്കരിക്കേണ്ട ഗവര്‍ണറെ ക്ഷണിച്ചില്ലെന്നാണ് പറയുന്നത്. 'പ്രൊട്ടോക്കോള്‍' പ്രശ്‌നമുള്ളതുകൊണ്ടാണ് വിളിക്കാത്തതെന്നാണ് മുഖ്യമന്ത്രി. അടുത്ത ചാന്‍സ് അദ്ദേഹത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി. ഗവര്‍ണറെ ക്ഷണിക്കാത്തത് നീതിയുക്തമല്ല. അതുകാരണം സ്പീക്കറുടെ കൂടിക്കാഴ്ചപോലും റദ്ദാക്കി ഗവര്‍ണര്‍ ചെന്നൈയിലേക്ക് പോകുകയാണുണ്ടായത്. ഇനി ഈ ഒരു കാര്യത്തില്‍ അദ്ദേഹം പങ്കെടുക്കുമെന്ന് തോന്നുന്നില്ല. കൂടാതെ മുന്‍മന്ത്രിമാരെയെല്ലാം ഒഴിവാക്കിയത് നീതിക്ക് നിരക്കാത്തതാണ്. മുന്‍ മുഖ്യമന്ത്രിയും, ഇപ്പോഴത്തെ ഉപദേഷ്ടാവുമായ തലമുതിര്‍ന്ന നേതാവ് വിഎസിനെ ക്ഷണിച്ചില്ലെന്ന് കണ്ടപ്പോള്‍ സഹതാപമാണ് തോന്നിയത്. ഇതിലും വലിയൊരു അപമാനം ഇതിനു മുന്‍പൊരിക്കലും അദ്ദേഹത്തിന് ഉണ്ടായിട്ടില്ല. ചടങ്ങിന് അരമണിക്കൂര്‍ മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിളിച്ചറിയിച്ചത്. ബിജെപി എംഎല്‍എ അടക്കം ആരെയും ക്ഷണിക്കാത്തത് തെറ്റായിപ്പോയി. അങ്ങനെ വജ്രകേരള ആഘോഷം വിരലില്‍ എണ്ണാവുന്ന ചിലരുടെ ചടങ്ങായി മാറി.

എന്‍.യു. പൈ, കൊച്ചി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.