കടുത്തുരുത്തി: കാരിക്കോട് ശ്രീ സരസ്വതി വിദ്യാമന്ദിറില്‍ നടക്കുന്ന മഹിള ഐക്യവേദി സംസ്ഥാന പഠന ശിബിരം ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. മഹിള ഐക്യവേദി സംസ്ഥാന രക്ഷാധാരി പി.ജി. ശശികല അദ്ധ്യക്ഷത വഹിച്ചു. ശാരദാനന്ദ സ്വാമികള്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ. എസ.് ബിജു, മഹിള ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദുമോഹന്‍, വര്‍ക്കിഗ് പ്രസിഡന്റ് പി. സൗദാമിനി, ശശികല ജയരാജ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: