സംസ്ഥാനത്ത് നാല് പുതിയ മെഡിക്കല്‍ കോളേജുകള്‍

Friday 8 July 2011 10:53 am IST

തിരുവനന്തപുരം: കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എം മാണി പറഞ്ഞു. ഇതിനായി അഞ്ചു കോടി രൂപ നീക്കിവച്ചു. സംസ്ഥാ‍നത്ത് അഞ്ച് പോളിടെക്‍നിക്കുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം തന്റെ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. തിരൂരില്‍ എഴുത്തച്ഛന്‍ മലയാള സര്‍വകലാശാല സ്ഥാപിക്കുന്നതിനായി കോടി രൂപ നീക്കി വച്ചു. മലപ്പുറം ജില്ലയിലെ പാണക്കാട് എഡ്യൂക്കേഷന്‍ ആന്‍ഡ് ഹെല്‍ത്ത് ഹബ്ബ് അടിസ്ഥാന സൗകര്യവികസനത്തിനു ഒരു കോടി രൂപ വകയിരുത്തി. കെ.എസ്.എഫ്.ഇയുടെ ആഭിമുഖ്യത്തില്‍ വിദ്യാധനം വായ്പാ പദ്ധതി നടപ്പാക്കും. ഒരു ലക്ഷത്തില്‍ കുറവ് വാര്‍ഷിക വരുമാനവും ദുര്‍ബല വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പതിനൊന്നു വര്‍ഷ കാലയളവില്‍ 50,000 രൂപ മുതല്‍ 10 ലക്ഷം രൂപ വരെ ലഭിക്കും. 1500 വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ പ്രയോജനം. ലഭിക്കും. ഉച്ചഭക്ഷണപദ്ധതി ഹൈസ്കൂള്‍ തലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നല്‍കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.