മോദിയെയും കേന്ദ്രത്തെയും പിന്തുണച്ച് ബാബാ രാംദേവ്

Sunday 13 November 2016 11:57 pm IST

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പിന്തുണച്ച് ബാബാ രാംദേവ്. യുദ്ധസമയങ്ങളില്‍ ഭക്ഷണമില്ലാതെ പൊരുതുന്നവരാണ് നമ്മുടെ സൈനികര്‍. അതിനാല്‍ നോട്ട് നിരോധനത്തിന്റെ പേരിലുള്ള ചെറിയ ബുദ്ധിമുട്ടുകള്‍ എന്തുകൊണ്ട് പൊതുജനത്തിന് സഹിച്ചുകൂടാ എന്നും രാംദേവ് ചോദിച്ചു. ജനങ്ങള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ മോദിയെ ആരും കുറ്റപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ തീവ്രവാദവും നക്‌സലിസവും നിയമപരമല്ലാത്ത ബിസിനസ്സുകളും മോദിയുടെ ഈ തീരുമാനം മൂലം തുടച്ച് നീക്കപ്പെടുമെന്നും രാംദേവ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.