ന്യൂസിലന്‍ഡില്‍ ഭൂചലനം, സുനാമി

Monday 14 November 2016 12:15 am IST

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് സുനാമി ഭീഷണി. യുഎസ് ജിയോളജിക്കല്‍ സര്‍വ്വെയുടെ റിപ്പോര്‍ട്ട് പ്രകാരം റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി. െ്രെകസ്റ്റ്ചര്‍ച്ചില്‍ നിന്നു 95 കിലോമീറ്റര്‍ മാറിയാണു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം ഭൂചലനമുണ്ടായി രണ്ട് മണിക്കൂറിന് ശേഷം വടക്ക് കിഴക്കന്‍ തീരത്ത് സുനാമി തിരകളുയര്‍ന്നു. ആദ്യതിരകള്‍ വലുതായിരുന്നില്ലെന്നും രണ്ട് മീറ്ററോളം ഉയരത്തില്‍ തിര ഉയര്‍ന്നതായും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു. എന്നാല്‍ സുനാമി സാധ്യതകള്‍ നിലനില്‍ക്കുന്നതായും ഇവര്‍ വ്യക്തമാക്കി. തീരപ്രദേശത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആയിരക്കണക്കിന് പേരെ ഇവിടെ നിന്നും ഒഴിപ്പിച്ചിട്ടുണ്ട്. 2011ല്‍ െ്രെകസ്റ്റ്ചര്‍ച്ചില്‍, 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 185 പേര്‍ മരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.