അഴിയൂര്‍: ചിത്രകാരന് ജഗദീശ് പാലയാട്ടിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം 25 ഔട്ട്ലുക്ക്സ് ചോമ്പാല്‍ ബ്ലോക്ക് പഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍ തുടങ്ങി. പ്രദര്‍ശനം പ്രശസ്ത ചിത്രകാരന് കെ.കെ.വാര്യര്‍ ഉദ്ഘാടനം ചെയ്തു. കലയുള്ള സ്ഥലത്ത് കലാപമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. സദു അഴിയൂര്‍, എന്‍.നിധിന്, ശ്രീകുമാര്‍ മാവൂര്‍, പവിത്രന് ഏറിമല, പ്രദീപ് ചോമ്പാല, മുത്തുരാജ് ടി. ബാഗൂര്‍, രമേശ് രഞ്ജനം, പ്രവീണ്‍ചന്ദ്ര മൂടാടി എന്നിവര്‍ സംസാരിച്ചു. ഇരുപത്തിയഞ്ചോളം ചിത്രങ്ങളുള്ള പ്രദര്‍ശനം 18 ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: