കൊച്ചി: നോട്ട് നിയന്ത്രണത്തിൽ അപാകതയുണ്ടെന്ന് ആരോപിച്ച് ചൊവ്വാഴ്ച മുതൽ നടത്താൻ ഉദ്ദേശിച്ചിരുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പ്രശ്നത്തില്‍ ഇടപെട്ടതോടെയാണ് സമരത്തില്‍നിന്ന് പിന്മാറാന് വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചത്.
നോട്ട് നിയന്ത്രണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കില്ലെന്ന് കുമ്മനം ഉറപ്പ് നൽകിയെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് ടി. നസറുദ്ദീന്‍ പറഞ്ഞു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തീരുമാനത്തിനില്ലെന്നും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പ്രസിഡന്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: