നാദാപുരം: സര്‍വകക്ഷിയോഗം കഴിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ വാണിമേലില്‍ വീടിന് നേരെ വീണ്ടും ബോംബേറ് ഒരാഴ്ചയായി ബോംബ് സ്ഫോടനങ്ങള്‍ പതിവായ വാണിമേലില്‍ ശനിയാഴ്ച രാത്രിയും പാരപ്പുപാറയിലെ ഇടപ്പള്ളി അമ്മദിന്റെ വീടിന് നേരെ ബോംബേറുണ്ടായി കഴിഞ്ഞ ദിവസം പരപ്പുപാറയിലെ കുഞ്ഞിക്കണ്ണന്റെ വീടിന് നേരെയുണ്ടായ ബോംബേറില്‍ ഒരാള്‍ക്ക് പരിക്കേറ്റിരുന്നു. ഒരാഴ്ചയായി വാണിമേലില്‍ സിപിഎം-ലീഗ് സംഘര്‍ഷം തുടരുകയാണ്. സംഘഷത്തെതുടര്ന്ന് മുറപോലെ സര്‍വ്വക്ഷിയോഗം വാണിമേല്‍ പഞ്ചായത്തില്‍ എംഎല്‍എ, ഇ.കെ. വിജയന്റെ നേതൃത്വത്തില്‍ നടന്നിരുന്നു. എന്നാല്‍ പ്രദേശങ്ങളില്‍ രാത്രിയുടെ മറവില്‍ നടക്കുന്ന സ്ഫോടനങ്ങള്‍ തടയാന്‍ പോലീസിനോ ലീഗ് സി പി എം നേതാക്കള്‍ക്കോ കഴിയാത്തതില്‍ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: