52 ലക്ഷം കുടുംബങ്ങള്‍ക്ക് സൌജന്യ ചികിത്സാ പദ്ധതി

Friday 8 July 2011 11:02 am IST

തിരുവനന്തപുരം: സംസ്ഥാനത്തെ 52 ലക്ഷം കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ സൌജന്യ ചികിത്സാ പദ്ധതി തുടങ്ങും. വയനാട്ടില്‍ ആധുനിക ചികിത്സാ കേന്ദ്രം ആരംഭിക്കുമെന്നും ധനമന്ത്രി കെ.എം മാണീ അറിയിച്ചു. ഇതിനായി രണ്ട് കോടി രുപ വകയിരുത്തി. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ചികിത്സയ്ക്ക് പ്രത്യേക പദ്ധതി ആരംഭിക്കും. വയോജനങ്ങള്‍ക്കായി എല്ലാ സ്കൂളുകളിലും ഹെല്‍പ്പ് ഡെസ്ക് സ്ഥാപിക്കുമെന്നും തന്റെ ബജറ്റ് പ്രസംഗത്തില്‍ കെ.എം മാണി അറിയിച്ചു. മാരക രോഗം ബാധിച്ച കുട്ടികള്‍ക്കു ചികിത്സാ സഹായം നല്‍കും. സംസ്ഥാനത്ത് വുമണ്‍ ഇന്‍ഫൊര്‍മേഷന്‍ സെന്‍റര്‍ സ്ഥാപിക്കും. ക്യാന്‍സര്‍ സുരക്ഷാ പദ്ധതി നടപ്പാക്കും. വിശപ്പ് രഹിത നഗരം പദ്ധതി ഘട്ടം ഘട്ടമായി നടപ്പാക്കും സ്ത്രീകള്‍ക്കു മാത്രമായി 200 ടൊയ്‌ലറ്റുകള്‍ സ്ഥാപിക്കും. വയനാട്, ഇടുക്കി ജില്ലകളില്‍ മഹിള മന്ദിരങ്ങള്‍. ഇടുക്കിയില്‍ ഒബ്സര്‍വേഷന്‍ സെന്റര്‍, കൗമാരക്കാരികള്‍ക്കു കൗണ്‍സിലിങ് സെന്ററും സ്ഥാപിക്കും. ഖാദി പെന്‍ഷന്‍ തുക വര്‍ധിപ്പിക്കും. രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്കുള്ള പെന്‍ഷന്‍ 1000 രൂപയാക്കി.