കോഴിക്കോട്: 500, 1000 രൂപ നോട്ട് പിന്‍വലിച്ച നടപടിമൂലം കള്ളപ്പണക്കാര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. എന്‍ഡിഎ കോഴിക്കോട് ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതം സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നതിന്റെ നടപടികളാണ് പ്രധാനമന്ത്രി കൈക്കൊണ്ടിരിക്കുന്നത്. സാമ്പത്തിക വിദഗ്ധര്‍ നോട്ട് പിന്‍വലിച്ച നടപടിയെ പൂര്‍ണ്ണ പിന്തുണ നല്കുന്നു. സമാന്തര സാമ്പത്തിക വ്യവസ്ഥക്കേറ്റ ഏറ്റവും വലിയ ആഘാതമാണ് ഈ നടപടി.
എന്നാല്‍ സിപിഎം ഇതിനെ എതിര്‍ക്കുന്നതെന്തിനെന്ന് മനസിലാവുന്നില്ല. രാജ്യത്തെ കള്ളപ്പണ ലോബിയെക്കരുതി സിപിഎം വേവലാതിപ്പെടുകയാണ്. കേരളത്തിന്റെ മുഖ്യമന്ത്രി ഇതിനെ എതിര്‍ക്കുന്നു. സംസ്ഥാന ധനമന്ത്രി സിപിഎം ഏരിയ സെക്രട്ടറിയുടെ രാഷ്ട്രീയ സാക്ഷരത പോലുമില്ലാതെയാണ് സംസാരിക്കുന്നത്. വ്യക്തിപരമായ അജണ്ടകളാണ് ഇതിന് പിന്നില്‍. റേഷന്‍കാര്‍ഡ് ലഭിക്കാന്‍ ആയിരങ്ങള്‍ ക്യൂ നിന്ന കേരളത്തിലാണ് ബാങ്കിന് മുന്നിലെ ക്യൂവിനെക്കുറിച്ച് പരിതപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: