ചവറ: ബിജെപി ചവറ നിയോജക മണ്ഡലം ദ്വിദിന പണ്ഡിറ്റ് ദീന് ദയാല്‍ ഉപാദ്യായ പ്രവര്‍ത്തക പഠനശിബിരം പരിമണം എന്‍എസ്എസ് ആഡിറ്റോറിയത്തില്‍ ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ആരംഭിച്ച ശിബിരം ഞായറാഴ്ച വൈകിട്ട് നാലിന് സമാപിച്ചു. പഠനശിബിരത്തില്‍ ദേശീയ സമിതിഅംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാനലീഗല്സെല് സഹകണ്‍വീനര്‍ അഡ്വ.എന്‍. ചന്ദ്രമോഹനന്, ജില്ലാ സെക്രട്ടറി അഡ്വ.വയക്കല്‍ മധു, യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ടി.വി.സനല്‍, ബിജെപി ജില്ലാ സെക്രട്ടറി ആയൂര്‍ മുരളി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സുകള്‍ എടുത്തു.
സമാപന സമ്മേളനം ജില്ലാ സെക്രട്ടറി അനില്‍ വാഴപ്പള്ളി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നേതാക്കളായ ജി.ഹരി, മാമ്പുഴ ശ്രീകുമാര്‍, ബേബിജോണ്‍, അപ്പുക്കുട്ടക്കുറുപ്പ്, സരോജാക്ഷന്‍പിള്ള, തേവലക്കര രാജീവ്, ഡോ. ശ്രീകുമാര്‍, ബാബുരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: