ആലപ്പുഴ: റവന്യൂ ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര ഐടി പ്രവൃത്തിപരിചയ മേള 16, 17, 18 തീയതികളില്‍ മാവേലിക്കരയില്‍ നടക്കും. ഗവ. ബോയ്സ് എച്ച്എസ്എസില്‍ 17ന് രാവിലെ ഒന്‍പതിന് ആര്. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഗവ. ബോയ്സ് ആന്റ് ഗേള്‍സ് എച്ച്എസ്എസ്, ബിഎച്ച് എസ്എസ്എസ് മാവേലിക്കര, സെന്റ് ജോണ്‍സ് എച്ച്എസ്എസ് മറ്റം എന്നിവിടങ്ങളിലാണ് മേള. 16ന് ഗവ. ബോയ്സ് എച്ച്എസ്എസില്‍ രജിസ്ട്രേഷന് നടക്കും. 17ന് ഗവ. ബോയ്സ് ആന്റ് ഗേള്‍സ് എച്ച്എസ്എസുകളില് ശാസ്ത്രമേളയും മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ പ്രവൃത്തിപരിചയമേളയും ഓണ്‍ദി സ്പോട്ട് കോമ്പറ്റീഷനും ബിഎച്ച് എസ്എസ്എസില്‍ ഗണിതശാസ്ത്ര മേളയും നടക്കും. 18ന് മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസില്‍ സാമൂഹ്യ ശാസ്ത്രമേളയും ബിഎച്ച്എസ്എസ്എസില് ഐടി മേളയും നടക്കും.
11 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നും വിജയിച്ച അമ്പതിനായിരത്തോളം വിദ്യാര്‍ത്ഥികളാണ് മേളയില്‍ മാറ്റുരയ്ക്കുന്നത്. 18ന് വൈകിട്ട് നാലിന് സമാപനസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് അഡ്വ. കെ.ടി. മാത്യു സമ്മാനദാനം നിര്‍വ്വഹിക്കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്, സുബൈല്‍ അസീസ്, ഐ. ഹുസൈന്,അനസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: