ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു

Monday 14 November 2016 9:02 pm IST

ബഹ്റൈന്‍ കേരളീയ സമാജം ചില്‍ഡ്രന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചില്‍ഡ്രന്‍സ് ഡേ ആഘോഷിച്ചു. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ നടത്തുന്ന സ്‌നേഹ സ്‌കൂളിലെ കുട്ടിളും ആഘോഷത്തില്‍ പങ്കു ചേര്‍ന്നു. സമാജം പ്രസിഡന്റ് പി. വി രാധാകൃഷ്ണപിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടിളും നടന്നു. പരിപാടികള്‍ക്കുശേഷം കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്തു. ഐഎല്‍എ വൈസ് പ്രസിഡന്റ് ഷമീമ നൂറാനി , ട്രെഷറര്‍ അമൃത സിംഗ് , സമാജം വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കൈതാരം , അസിസ്റ്റന്റ് സെക്രട്ടറി സിറാജുദീന്‍ , മുന്‍ വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പേട്രണ്‍ കമ്മിറ്റി കണ്‍വീനര്‍ കെ .സി .ഫിലിപ്പ് , ജോയിന്റ് കണ്‍വീനര്‍ ഫറാ സിറാജ് ,പേട്രണ്‍ കമ്മിറ്റി അംഗം വി ഐ തോമസ് ,വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, ചില്‍ഡ്രന്‍സ് ക്ലബ് പ്രസിഡന്റ് കാര്‍ത്തിക് മേനോന്‍ ,സെക്രട്ടറി ആദിത്യ ബാലചന്ദ്രന്‍ ,ട്രഷറര്‍ ഹൃദയ് പ്രദീപ്, മെമ്പര്‍ഷിപ് സെക്രട്ടറി മാളവിക സുരേഷ് , ഈവന്റ് കോര്‍ഡിനേറ്റര്‍ ഗായത്രി വിപിന്‍ ,സ്‌നേഹാ കോര്‍ഡിനേറ്റര്‍മാരായ സംഗീത അഗര്‍വാള്‍ ,ശാരദാ അജിത് ,ജയശ്രീ ഷോമി എന്നിവര്‍ നേതൃത്വം നല്‍കി .

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.