കണ്ണൂര്‍: റോഡ് ഗതാഗതയോഗ്യമല്ലാത്തതിനാല്‍ കണ്ണൂര്‍ നഗരത്തിലെ വേര്‍ഹൗസിങ്ങ് കോര്പറേഷന് മുതല്‍ പൊലീസ് ക്ലബ്ബ് വരെയുള്ള വണ്‍വെ ട്രാഫിക് സംവിധാനം ബഹിഷ്കരിക്കുമെന്ന് ബസ്സുടമകള്‍. ഐജി ഓഫീസ്, പൊലീസ് ക്ലബ് ജംഗ്ഷന്, എആര്‍ ക്യാമ്പ്, കണ്ണാശുപത്രി എന്നിവയ്ക്ക് മുന്നിലെ റോഡുകളില്‍ വന്‍ കുഴികള്‍ രൂപപ്പെട്ടിട്ടും അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്ന് ബസ് ഓപറേറ്റേഴ്സ് കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളായ വി.ജെ.സെബാസ്റ്റ്യന്‍, എം.വി.വത്സന്, പി.കെ.പവിത്രന് എന്നിവര്‍ അഭിപ്രായപ്പെട്ടു. കോര്പറേഷന് പരിധിയിലെ ‘ഭൂരിഭാഗം റോഡുകളും തകര്‍ന്നിരിക്കുന്നു. തകര്‍ന്ന റോഡുകള്‍ ബസ്സുകളുടെ സര്‍വ്വീസിനെ കാര്യമായി ബാധിക്കുന്നുണ്ട്. കോര്പറേഷന്, പൊതുമരാമത്ത്, ദേശീയപാത അധികൃതരുടെ ഉത്തരവാദിത്തത്തിലുള്ള തര്ന്ന റോഡുകളില്‍ ഉടന്‍ അറ്റക്കുറ്റപ്പണി നടത്തിയില്ലെങ്കില്‍ മുഴുവന്‍ റോഡുകളും ബഹിഷ്കരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: