കൂടിക്കാഴ്ച ഇന്ന്

Monday 14 November 2016 9:27 pm IST

കണ്ണൂര്‍: എസ്എസ്എയുടെ ആഭിമുഖ്യത്തില്‍ ഇന്ന് നടക്കുന്ന കലാധ്യാപക ഇന്റര്‍വ്യൂവില്‍ ഡ്രോയിങ്ങ്, സംഗീതം അധ്യാപകര്‍ രാവിലെ 9 മണിക്ക് എസ്എസ്എ ജില്ലാ ഓഫീസില്‍ മതിയായ രേഖകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ഹാജരാകണമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍വ്യൂവില്‍ നേരത്തെ അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും എംപ്ലോയ്‌മെന്റ് ഓഫീസ് ലഭ്യമാക്കിയ ലിസ്റ്റില്‍പ്പെട്ടവര്‍ക്കും പങ്കെടുക്കാം. ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, ജാതി, അടിസ്ഥാനയോഗ്യത, അധികയോഗ്യതകള്‍, സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ മുന്‍പരിചയം, സംസ്ഥാന/ദേശീയ നേട്ടങ്ങള്‍, പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നിവ വ്യക്തമാക്കുന്ന അസ്സല്‍ രേഖകളും ഒരു സെറ്റ് പകര്‍പ്പും സഹിതം എസ്എസ്എ ജില്ലാ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.