ശിശുദിന റാലി നടത്തി

Monday 14 November 2016 9:36 pm IST

മമ്പറം: മമ്പറം ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ നഴ്‌സറി വിഭാഗമായ ഡാഫോഡില്‍ സ്‌കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ ശിശുദിന റാലി നടത്തി. വര്‍ണ്ണാഭമായ വസ്ത്രങ്ങളും ചാച്ചാജിയെ അനുസ്മരിപ്പിക്കുന്ന റോസാപ്പൂക്കളും പ്ലക്കാര്‍ഡുകളുമേന്തിയ കുട്ടികള്‍ റാലിലായി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്നു സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ കെ.എന്‍.ചിത്ര ടീച്ചര്‍ റാലി ഉദ്ഘാടനം ചെയ്തു. കോഡിനേറ്റര്‍ വിന്‍സി സ്വാഗതം പറഞ്ഞു. നഴ്‌സറി അധ്യാപികമാരും റാലിയില്‍ അണിനിരന്നു. പയ്യാവൂര്‍: സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌ക്കൂളിന്റെ നേതൃത്വത്തില്‍ ശിശുദിന ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. സ്‌ക്കൂളില്‍ നിന്നും സ്വാവൂര്‍ ടൗണിലേക്ക് നടത്തിയ ഘോഷയാത്രയില്‍ വിദ്യാത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. സ്റ്റുഡന്റ്‌സ് പോലീസ് ജെആര്‍സി, സ്‌കൗട്ട് ആന്റ് ഗൈഡ്/സ്‌ക്കൂള്‍ ബാന്റ് എന്നിവയിലെ കുട്ടികള്‍ യൂണിഫോമില്‍ റാലിയില്‍ പങ്കെടുത്തത് കാണികള്‍ക്ക് കൗതുകമായി നിരവധി ചലന നിശ്ചലദൃശ്യങ്ങള്‍ റാലിക്ക് മികവേകി കുട്ടികളുടെ പ്രധാനമന്ത്രി തുറന്ന ജീപ്പില്‍ അഭിവാദ്യം ചെയ്തു നീങ്ങി പയ്യാവൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്തു ചേര്‍ന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി ചിറ്റൂപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപക പി.എം.മാത്യു അദ്ധ്യക്ഷത വഹിച്ചു. ജോണ്‍ ലൂക്കോസ് കെ.സുരേഷ് കുമാര്‍, ടി.ജെ.ബെന്നി, മാത്യു മത്തായി എന്നിവര്‍ പ്രസംഗിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവര്‍ത്തകര്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. സൗജന്യനേത്രതിമിര നിര്‍ണയ പരിശോധനാ ക്യാമ്പ് നടത്തി കണ്ണൂര്‍: ഇടച്ചേരി റസിഡന്റ്‌സ് അസോസിയേഷനും തലശേരി കോംട്രസ്റ്റ് ആശുപത്രിയും സംയുക്തമായി സൗജന്യനേത്ര പരിശോധന/തിമിര ശസ്ത്രക്രിയ നിര്‍ണയ ക്യാമ്പ് നടത്തി. ഇടച്ചേരി ഹാപ്പി ഹോമില്‍ നടന്ന ക്യാമ്പ് പി.കെ.ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. ആര്‍.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ.ശ്രീനി എടക്ലോന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ സി.കെ.വിനോദ്, വി.ജി.വിനീത, റസിഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, വൈസ് പ്രസിഡന്റ് കെ.വി.ഹനീഷ് എന്നിവര്‍ പ്രസംഗിച്ചു. പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കെ.ലക്ഷ്മി, ഹൃദ്യ ഹനീഷ് എന്നിവരെ ആദരിച്ചു. ഡോ.ശ്രീനി എടക്ലോന്റെ നേതൃത്വത്തിലുള്ള കോംട്രസ്റ്റ് കണ്ണാശുപത്രി ടീം അംഗങ്ങള്‍ നേതൃത്വം നല്‍കി. 200 ഓളം പേര്‍ പങ്കെടുത്തു. ശസ്ത്രക്രിയ ആവശ്യമായവര്‍ക്ക് പൂര്‍ണമായും സൗജന്യമായി തിമിര ശസ്ത്രക്രിയ അടുത്ത ദിവസം കോംട്രസ്റ്റ് ആശുപത്രിയില്‍ ചെയ്തുകൊടുക്കും. കെ.പ്രകാശന്‍, ഷൈന്‍ പി. ജോസ്, ദിവാകരന്‍, ഷഹീന്‍, ജിതേഷ്, ശശി എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.