ഞാനും എന്റെ സഹോദരിയും ഇപ്പോള്‍ ഞങ്ങളുടെ പിതാവിന്റെ സംസ്കാരം മോണ്ട്രിയലില് നടത്തിയതേയുള്ളൂ. അടുത്ത കുടുംബാംഗങ്ങളുടെയും ആജന്മ സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തില്‍, അലങ്കാരമില്ലാത്ത പൈന്‍ ശവപ്പെട്ടിയില്‍ അദ്ദേഹത്തെ അവയ്ക്കും അച്ഛനുമടുത്തേക്ക് താഴ്ത്തി. അദ്ദേഹം പറഞ്ഞപോലെ.
ഇതെഴുതുമ്പോള്‍, പിതാവിന്റെ നിസ്വാര്‍ത്ഥതയും കുലീനതയും അഹങ്കാരം വെടിഞ്ഞ വ്യക്തിസത്തയും പുരാതന മാന്യതയും അദ്ദേഹം കൈകൊണ്ടു തീര്‍ത്ത സര്ഗഗോപുരവും ഓര്‍മയില്‍ വരുന്നു.
അവസാനമായി, ഒരുപാടു കാര്യങ്ങള്‍ക്ക് നന്ദി പറയണമെന്നുണ്ടായിരുന്നു. സൗകര്യങ്ങള്‍ക്ക്, ജ്ഞാനത്തിന്, അതിദീര്‍ഘ സംഭാഷണങ്ങള്‍ക്ക്, തമാശകള്‍ക്ക്.
മോണ്ട്രിയലിനെയും ഗ്രീസിനെയും സ്നേഹിക്കാന്‍ പഠിപ്പിച്ചതിന് നന്ദി. സംഗീതത്തിന് നന്ദി. എന്നെ കുട്ടിക്കാലത്ത് അത് ആകര്‍ഷിക്കുകയും ശേഷം, എന്റെ തന്നെ സംഗീതത്തെ പ്രോത്സാഹിപ്പിക്കുകയും, ഒടുവില്‍ അദ്ദേഹത്തോടൊപ്പം സംഗീതം ചെയ്യാന്‍ അവകാശം തരികയും ചെയ്തു.
ദയാപൂര്‍വമായ സന്ദേശങ്ങള്‍ക്ക് നന്ദി. കരുണയുടെ കുത്തിയൊഴുക്കിനും, എന്റെ അച്ഛനായ താങ്കളെ, സ്വയം സ്നേഹംകൊണ്ടു നിറച്ചതിനും, നന്ദി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: