കാര്‍ക്കോട് അയ്യപ്പക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം 16 മുതല്‍

Monday 14 November 2016 9:37 pm IST

ഇരിട്ടി: കൃഷ്ണശിലയില്‍ തീര്‍ത്ത 18 പടികളുള്ള മലബാറിലെ ഏക അയ്യപ്പ ക്ഷേത്രമായ തില്ലങ്കേരി കാര്‍ക്കോടെ അയ്യപ്പന്‍ കാവ് ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം 16 മുതല്‍ ഡിസംബര്‍ 26 വരെ വിവിധ പരിപാടികളോടെ ആചരിക്കും. എല്ലാ ദിവസവും ഭജന, ഞായറാഴ്ചകളില്‍ അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ നടക്കും. ഡിസംബര്‍ 4 ന് തില്ലങ്കേരി ശിവക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി ശോഭായാത്ര സമൂഹാര്‍ച്ചന, അഖണ്ഡ നാമജപം തുടങ്ങി വിദ്യാര്‍ഥികള്‍ക്കുള്ള വിവിധ മത്സരപരിപാടികളും നടക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.