ഇരിട്ടി: ഉളിക്കല്‍ വട്ട്യാംതോട് അമ്പലപറമ്പ് ശാസ്തപ്പന്‍ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവം ഇന്നാരംഭിച്ച് ഡിസംബര്‍ 27ന് അവസാനിക്കും. എല്ലാ ദിവസവും വൈകുന്നേരം ദീപാരാധന, 7 മണിക്ക് പൂജ, തുടര്‍ന്ന് അന്നപ്രസാദം എന്നിവ നടക്കും. സമാപന ദിവസമായ ഡിസംബര്‍ 27ന് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രം മേല്‍ശാന്തി കൃഷ്ണമൂര്‍ത്തി ഉഡുപ്പ, മാമാനിക്കുന്ന് ദേവീക്ഷേത്രം മേല്‍ശാന്തി ചന്ദ്രന് മൂസദ്, ക്ഷേത്രം തന്ത്രി അശോകന് വട്ട്യാംതോട് എന്നിവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നവഗ്രഹ മഹാചണ്ഡികാ യാഗം നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: