ജോയ് ആലുക്കാസ് ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍

Monday 14 November 2016 9:41 pm IST

തൃശൂര്‍: ജോയ് ആലുക്കാസിന്റെ അമേരിക്കയിലെ ആദ്യ ഷോറൂം ഹൂസ്റ്റണിലെ ഹില്‍ക്രോഫ്റ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. 19ന് രാവിലെ 11 മണിയ്ക്ക് സുഗര്‍ ലാന്റ് മേയര്‍ ജോ സിമ്മര്‍മാന്‍ ഉദ്ഘാടനം ചെയ്യും. ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ ആഗോള സാന്നിധ്യം അറിയിക്കുന്ന 11-ാമത്തെ രാജ്യമാണ് അമേരിക്ക. അമേരിക്കയിലെ ന്യൂജേഴ്‌സിയിലും ചിക്കാഗോയിലും പുതിയ ഷോറൂമുകള്‍ ഉടന്‍ തുറക്കും. ഏറ്റവും ലേറ്റസ്റ്റ് ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ആഭരണങ്ങള്‍ക്കൊപ്പം ജോയ് ആലുക്കാസ് ജ്വല്ലറിയുടെ പ്രധാന ബ്രാന്റുകളായ വേദ, പ്രൈഡ് ഡയമണ്ട്‌സ്, എലഗന്‍സ അണ്‍കട്ട് ഡയമണ്ട്‌സ്, മസാക്കി പേള്‍സ് കളക്ഷന്‍, ലില്‍ ജോയ് കിഡ്‌സ് ജ്വല്ലറി കളക്ഷന്‍, രത്‌ന പ്രെഷ്യസ് സ്റ്റോണ്‍ കളക്ഷന്‍ തുടങ്ങിയവയുടെ വിപുലമായ ശേഖരം ഷോറൂമില്‍ ലഭ്യമാകുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു. ഉപഭോക്താക്കള്‍ക്ക് ഉന്നത ഗുണനിലവാരമാര്‍ന്ന ആഭരണങ്ങളുടെ വൈവിധ്യ ശേഖരവും ലോകോത്തര ഷോപ്പിംഗ് സൗകര്യവുമാണ് ഈ ഷോറൂമിലും ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോകത്തുടനീളം 120 ഓളം ഷോറൂമുകളാണ് ഇപ്പോള്‍ ജോയ്ആലുക്കാസിനുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.