സിനിമാ നിര്‍മ്മാണത്തിന്റെ പേരില്‍ കോടികളുടെ പണം തട്ടിപ്പ്

Monday 14 November 2016 9:40 pm IST

രാജാക്കാട്: കോടികളുടെ പണം തട്ടിപ്പ്. സിനിമാ, റിയല്‍ എസ്റ്റേറ്റ് പേരുപറഞ്ഞാണ് മുപ്പതോളം ആളുകളില്‍ നിന്നും മൂന്ന് കോടിയിലധികം രൂപാ തട്ടിയെടുത്തത്. ക്യാന്‍സര്‍ രോഗിയായ യുവാവിന്റെ കയ്യില്‍ നിന്നടക്കം വന്‍ പണം തട്ടിപ്പ് നടത്തിയ പുതുപ്പള്ളി സ്വദേശിക്കെതിരേ പോലീസില്‍ പരാതി നല്‍കിയിട്ടും ഒരുവിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ആരോപണം. പണം ഉള്ള ആളുകളുമായി അടുത്ത ബന്ധം സ്ഥാപിക്കും തുടര്‍ന്ന് താന്‍ സിനിമാ നിര്‍മ്മിക്കുന്നുണ്ടെന്നും  ഇതിലേയ്ക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും പറഞ്ഞാണ് കുറച്ച് ആളുകളില്‍ നിന്നും പണം തട്ടിയെടുത്തത്. തട്ടിപ്പ് നടത്തുന്നതിനായി പ്രശസ്ഥ സിനാമാ താരങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ കാണിച്ച് വിശ്വസിപ്പിക്കും. ഇത്തരത്തില്‍ മുപ്പതിലധികം ആളുകളില്‍ നിന്ന് അഞ്ച് ലക്ഷത്തിന് മുകളില്‍ തുക തട്ടിയെടുത്തിട്ടുണ്ട്. ആളുകളെ വിശ്വസിി പ്പിക്കുന്നതിനായി ഭാര്യയുടെ പേരിലുള്ള തിരച്ചറിയല്‍ രേഖകകളും മുദ്രപത്രവും ചെക്കും നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നത്. രാജാക്കാട് വെള്ളാപ്പള്ളില്‍ അനൂപെന്ന യൂവാവ് ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സമയത്താണ് ഈയാള്‍ അനൂപുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും വീട്ടില്‍ നിത്യ സന്ദര്‍ശകനാകുകയും ചെയ്യുന്നത്. തുടര്‍ന്ന് ചികിത്സയ്ക്ക് പണമില്ലാത്തതിനാല്‍ സ്ഥലം വിറ്റാണ് പണം ബാങ്കില്‍ നിക്ഷേപിച്ചത്. അനൂപുമായി അടുത്ത ബന്ധം ഉണ്ടാക്കിയ ജില്‍ജോ സിനിമയ്ക്ക് വേണ്ടിയെന്ന പേരില്‍ ഇരുപത് ലക്ഷം രൂപാ കടം വാങ്ങുകയായിരുന്നു. പിന്നീട് ശസ്ത്രക്രിയ നടത്തുന്നതിന് പണം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തിരിച്ച് നല്‍കുവാന്‍ കൂട്ടാക്കിയില്ല. എന്തു ചെയ്യുമെന്ന ആശങ്കയിലാണെന്നും അനൂപ് പറയുന്നു.  ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായ ആളുകള്‍ ചേര്‍ന്ന് രാജാക്കാട്ടില്‍ ഒത്തു കൂടുകയും തുടര്‍ന്ന് പത്തൊമ്പത് പേര്‍ രാജാക്കാട് സ്റ്റേഷനിലെത്തി പരാതി നല്‍കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തെങ്കിലും പിന്നീട് ഒരന്വേഷണവും നടത്തിയിട്ടുമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.