നഴ്‌സ് തസ്തികയില്‍ നിയമനം

Monday 14 November 2016 9:42 pm IST

കാസര്‍കോട്: ഹോമിയോപ്പതി വകുപ്പിന് കീഴില്‍ കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ ആശുപത്രി, എന്‍ കെ ബാലകൃഷ്ണന്‍ സ്മാരക ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ്, ജെറിയാട്രിക് വിഭാഗങ്ങളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നഴ്‌സുമാരെ നിയമിക്കുന്നു. രണ്ടു ഒഴിവുകളാണുളളത്. കൂടിക്കാഴ്ച 22 ന് രാവിലെ 10.30 ന് കാഞ്ഞങ്ങാട് ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നടക്കും. അപേക്ഷകര്‍ പിഎസ്‌സി അംഗീകരിച്ചിട്ടുളള സ്ഥാപനങ്ങളില്‍ നിന്നുളള ജിഎന്‍എം കോഴ്‌സ്, ജില്ലാ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നടത്തുന്ന ഗവ. അംഗീകൃത പെയിന്‍ ആന്റ് പാലിയേറ്റീവ് കോഴ്‌സ് എന്നിവ പാസ്സായിരിക്കണം. ഹോമിയോപ്പതി മേഖലയിലുളള പ്രവര്‍ത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന നല്‍കും. 18 നും 50 നും ഇടയില്‍ പ്രായമളളവര്‍ക്ക് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. ഫോണ്‍ 04672 206886.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.