കഞ്ചാവുമായി പിടിയില്‍

Monday 14 November 2016 9:41 pm IST

കുമളി: കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍. ചങ്ങനാശ്ശേരി മാമ്പുഴക്കേരി ഹരിസദനത്തില്‍ സതീഷ് തോമസ് (32) നെയണ് പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്നും കേരളത്തില്‍ വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് കുമളി ചെക്ക് പോസ്റ്റില്‍ സംയുക്ത പരിശോധനയ്ക്കിടെ എക്‌സൈസ് പിടികൂടിയത്. മൂന്ന് കെട്ടുകളാക്കി അരയില്‍ കെട്ടി കുമളി ചെക്ക് പോസ്റ്റ് കടന്ന് വരുന്ന വഴിയാണ് പിടിയിലായത്. ഇയാളില്‍ നിന്നും 450 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് കൈവശം വച്ചതിന് ഇയാള്‍ക്കെതിരെ ചങ്ങനാശ്ശേരി എക്‌സൈസ് ഓഫീസില്‍ കേസുളളതായും പറഞ്ഞു. അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഇന്‍സ്‌പെക്ടര്‍ ജനീഷിന്റെ നേതൃത്വത്തില്‍ വണ്ടിപ്പെരിയാര്‍ എക്‌സൈസുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.