സ്ട്രാസ്ബര്‍ഗ്: വനിതാ ടെന്നീസിലെ ടീം ചാമ്പ്യന്‍ഷിപ്പ് ഫെഡറേഷന് കപ്പ് ചെക്ക് റിപ്പബ്ലിക്ക് നിലനിര്‍ത്തി. ഫൈനലില്‍ ഫ്രാന്‍സിനെ കീഴടക്കി (3-2). നിര്‍ണായകമായ ഡബിള്‍സില്‍ ചെക്കിന്റെ കരോളിന പ്ലിസ്കോവ-ബാര്‍ബറ സ്ട്രൈക്കോവ സഖ്യം ഫ്രഞ്ച് ജോഡി കരോളിന് ഗാര്‍ഷ്യ- ക്രിസ്റ്റിന് മ്ലദെനോവിച്ച് കൂട്ടുകെട്ടിനെ കീഴടക്കി, സ്കോര്‍: 7-5, 7-5. സിംഗിള്‍സ് മത്സരങ്ങള്‍ ഇരു ടീമുകളും പങ്കിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: