കണ്ണൂര്‍: പോച്ചപ്പന്‍ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റ്, എന്ഐടിടി മീനാക്ഷി ഇന്‍സ്റ്റിറ്റിയൂട്ട് മംഗലാപുരം, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 20ന് കാലത്ത് 9 മണി മുതല്‍ 12 മണി വരെ കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സില്‍ സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ ക്യാമ്പ് നടത്തുന്നു. കഴുത്തിന് മുകളിലുള്ള അംഗവൈകല്യങ്ങളായ മുറിമൂക്കക, മുറിഞ്ഞ ചെവി, അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിനും തലയ്ക്കും കാണുന്ന ചില മുഴകള്‍, മാംസവളര്‍ച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല്, നെറ്റി, നൊണ്ണ്, വളരുന്ന താടി, ഉള്ളോട് ഉന്തിയ താടി, വായ തുറക്കാന്‍ മുദ്ധിമുട്ടുള്ളവ, മൂടിയ ചെവി, കണ്ണ്, മൂക്ക്, മുച്ചിറി, വളഞ്ഞ മൂക്ക്, അപകടംമൂലം തലയോട് ഭാഗീകമായി നഷ്ടപ്പെട്ടവര്‍ എന്നിവര്‍ക്ക് പൂര്‍ണ്ണമായും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ അത്യാധുനിക രീതിയിലൂടെ സൗജന്യമായി ശസ്ത്രക്രിയചെയ്യും. തുടര്‍ ചികിത്സയും സൗജന്യമാണ്. കണ്ണൂര്‍ ജില്ലയിലുള്ള മൂന്ന് മാസം പ്രയമുള്ള കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ ഈ സൗജന്യം പ്രയോജനപ്പെടുത്താം. മുന്‍കൂട്ടി ബുക്കിങ്ങിനും മറ്റും 9447283039. നമ്പറുമായി ബന്ധപ്പെടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: