തിരിച്ചുവരവിന് ചെന്നൈയിന്‍

Monday 14 November 2016 9:54 pm IST

ചെന്നൈ: കഴിഞ്ഞ രണ്ടു കളികളിലെ തോല്‍വിയില്‍ നിന്ന് തിരിച്ചെത്താന്‍ നിലവിലെ ചാമ്പ്യന്മാര്‍ ചെന്നൈയിന്‍ എഫ്‌സി ഇന്ന് കളത്തില്‍. തട്ടകത്തില്‍ പൂനെ സിറ്റി എഫ്‌സി എതിരാളികള്‍. ജയവഴിയില്‍ തിരിച്ചെത്താനായില്ലെങ്കില്‍ നിലവിലെ ജേതാക്കളുടെ സെമി പ്രവേശം വിഷമാവസ്ഥയിലാകും. പൂനെയുടെ സ്ഥിതിയും മറിച്ചല്ല. മുന്നേറാന്‍ ജയം അനിവാര്യം. അഞ്ചാമതുള്ള പൂനെക്ക് 12 പോയിന്റ്, ഏഴാമതുള്ള ചെന്നൈയിന് 10 പോയിന്റ്. സെമി കാണാനായില്ലെങ്കില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് നാണക്കേടാകും. കഴിഞ്ഞ തവണത്തെ ജയം ലോട്ടറിയെന്ന് ആരോപണവുമുണ്ടാകും. ഈ സീസണില്‍ ഫോമിലെത്താനായിട്ടില്ല ചെന്നൈയിന്. തുടക്കം മോശമായ പൂനെക്ക് കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനം സമ്മാനിക്കുന്നത് ഏറെ പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.