മികച്ച താരങ്ങളില്‍ കേരളത്തിന് ഒന്ന്

Monday 14 November 2016 9:55 pm IST

ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിലെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ട എട്ട്‌പേരില്‍ മലയാളിയായി ഒരാള്‍ മാത്രം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ അപര്‍ണ റോയ് ആണ് തെരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, എട്ട് വിഭാഗങ്ങളിലായി എട്ട് പേരെ തെരഞ്ഞെടുത്തതില്‍ നാലുപേരും ഷോട്ട്പുട്ട് താരങ്ങള്‍. ആണ്‍കുട്ടികളൂടെ വിഭാഗത്തിലാണ് ഇത്. അണ്ടര്‍ 20 വിഭാഗത്തില്‍ ഹരിയാനയുടെ നവീന്‍, അണ്ടര്‍ 18-ല്‍ ദിപേന്ദര്‍ ദബാസ്, അണ്ടര്‍ 16-ല്‍ സത്യവാന്‍, അണ്ടര്‍ 14-ല്‍ പഞ്ചാബിന്റെ ധന്‍വീര്‍ സിങ്ങ്എന്നിവരാണ് മികച്ച താരങ്ങള്‍. പെണ്‍കുട്ടികളില്‍ അണ്ടര്‍ 20-ല്‍ തമിഴ്‌നാടിന്റെ എം. ലോഗനായകി, അണ്ടര്‍ 18-ല്‍ തെലങ്കാനയുടെ ജി. നിത്യ, അണ്ടര്‍ 14-ല്‍ ഡി. ഭാഗ്യലക്ഷ്മി എന്നിവര്‍ അപര്‍ണ യ്ക്കു പുറമെ മികച്ച താരങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.