അവസാന ദിനമായ ഇന്നലെ കേരളത്തിന് രണ്ട് സ്വര്‍ണം മാത്രം. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യുവും (1:56.32 സെക്കന്‍ഡ്) അണ്ടര്‍ 20 ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജമ്പില്‍ സനല്‍ സ്കറിയയുമാണ് (15.43 മീറ്റര്‍) സ്വര്‍ണം നേടിയത്.
കേരളത്തിന്റെ മറ്റു മെഡല്‍നേട്ടക്കാര്‍: അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ ജിഷ്ന. എം (1.69 മീറ്റര്‍) വെള്ളി നേടി. അണ്ടര്‍ 20 വിഭാഗം ആണ്, പെണ് 4-400 മീറ്റര്‍ റിലേയില്‍ വെള്ളിയും വെങ്കലവും. പെണ്‍കുട്ടികള്‍ വെള്ളി നേടിയപ്പോള്‍ ആണ്‍കുട്ടികള്‍ക്ക് വെങ്കലം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 800 മീറ്ററില്‍ അതുല്യ ഉദയന്‍ വെങ്കലം. ഇതേ വിഭാഗം അണ്ടര്‍ 20 പെണ്‍കുട്ടികളില്‍ ബബിതയ്ക്ക് (2:11.46 സെക്കന്‍ഡ്) വെങ്കലം. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹെപ്റ്റാത്തലണില്ആതിര മോഹനന് വെള്ളി, 4203 പോയിന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: