തൃശൂര്‍: ജനങ്ങള്‍ ബാങ്ക് കൊള്ള ചെയ്യുമെന്ന ഡൊമിനിക് പ്രസന്റേഷന്റെ പ്രസ്താവനക്കെതിരെ നിയമനടപടി. കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഡൊമിനിക് പ്രസന്റേഷന് ചാനല്‍ ചര്‍ച്ചക്കിടെയാണ് ബാങ്ക് കൊള്ള ചെയ്യുമെന്നും അതിന് ആരേയും കുറ്റം പറയാന്‍ കഴിയില്ലെന്നും മറ്റും പ്രസ്താവിച്ചത്. ഇതിനെതിരെ ബിജെപി സംസ്ഥാനസമിതി അംഗം ദയാനന്ദന് മാമ്പുള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.അനീഷ്കുമാര്‍, സുബിന് എന്നിവരാണ് പരാതി നല്‍കിയത്. കലാപത്തിന് ആഹ്വാനം ചെയ്യലിന് 124എ, 121, ബാങ്ക് കൊള്ളയടിക്കാന്‍ പ്രേരിപ്പിച്ചതിന് 399 വകുപ്പുകള്‍ പ്രകാരമാണ് പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: