പുതിയ മന്ത്രി വരുന്നു

Tuesday 15 November 2016 10:29 am IST

കൊച്ചി: ഈയാഴ്ച അവസാനം ചേരുന്ന സിപിഎം നേതൃയോഗങ്ങള്‍, മന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കും. ഇ.പി. ജയരാജന്‍ ഒഴിഞ്ഞ വ്യവസായ മന്ത്രി സ്ഥാനത്തേക്ക്, എ.കെ. ബാലന്‍ വന്നേക്കാം. അതേസമയം, ബേപ്പൂര്‍ എംഎല്‍എ വി.കെ.സി. മമ്മദ് കോയയ്ക്ക് നറുക്കു വീണാല്‍, വ്യവസായം ആ വഴിക്ക് പോകാം. കെ. സുരേഷ് കുറുപ്പാണ് പുതിയ മന്ത്രിയെങ്കില്‍, ബാലന്‍ വ്യവസായവും കുറുപ്പ് സാംസ്‌കാരികവും കൈകാര്യം ചെയ്യും. സാംസ്‌കാരിക, നിയമകാര്യങ്ങളില്‍ തരക്കേടില്ലാത്ത പരാജയമാണ്, ബാലന്‍. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ മന്ത്രിയാക്കിയാല്‍, കുറുപ്പ് സ്പീക്കറാവുകയും ശ്രീരാമകൃഷ്ണന്‍ സാംസ്‌കാരിക മന്ത്രിയാവുകയും ചെയ്യും. മന്ത്രിസഭയില്‍ രണ്ടാമനാണെന്നതിനാല്‍, വ്യവസായം ബാലനില്‍ തന്നെ ഉറയ്ക്കാനാണിട.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.