ദേവസ്വം നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടണം ഒബിസി മോര്‍ച്ച

Monday 14 November 2016 10:23 pm IST

ഗുരുവായൂര്‍: ദേവസ്വം ബോര്‍ഡ് നിയമനം പിഎസ്‌സിക്ക് വിടുക, റോഡുകള്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ബിജെപി ഒബിസി മോര്‍ച്ച ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കൈരളി ജംഗ്ഷനില്‍ നിന്നാരംഭിച്ച് മാര്‍ച്ച മഹാരാജ ജംഗ്ഷനില്‍ വെച്ച് പോലീസ് തടഞ്ഞു. ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പുഞ്ചക്കരി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് രാജന്‍ തറയില്‍ അധ്യക്ഷത വഹിച്ചു. അജയ് നെല്ലിക്കോട്, ആര്‍എസ് മണിയന്‍, മദ്ധ്യമേഖല പ്രസിഡണ്ട് പി.എം. ഗോപിനാഥ് ഷൈജന്‍ നമ്പനത്ത്, ടി.ആര്‍.സതീശന്‍, പ്രദീപ്കുമാര്‍, ധര്‍മ്മരാജന്‍ മുക്കോല, അശോകന്‍.കെ.പി, ദയാനന്ദന്‍ മാമ്പുളളി എന്നിവര്‍ സംസാരിച്ചു. ബാബു തൊഴിയൂര്‍, സുധീര്‍, ഗിരീഷ് കളരിക്കല്‍, രാജു വടക്കാഞ്ചേരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.