ഏറ്റുമാനൂര്‍: 500,1000 രൂപാ നോട്ടുകള്‍ മാറ്റി എടുക്കാന്‍ വന്നവരെ സഹായിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ ഏറ്റുമാനൂര്‍ പോസ്റ്റാഫീസിന് മുമ്പില്‍ ഹെല്‍പ്പ് ഡെസ്ക്ക് സ്ഥാപിച്ചു. രാവിലെ 10 മണി മുതല്‍ നോട്ട് മാറാന്‍ വന്ന നൂറുകണക്കിനാളുകളെ തിരിച്ചറിയരേഖയുടെ പകര്‍പ്പെടുക്കാനും ഫാറം പൂരിപ്പിച്ചു നല്‍കാനും ഏറ്റുമാനൂരിലെ നിരവധി ബിജെപി പ്രവര്‍ത്തകര്‍ സന്നദ്ധരായി. ബി ജെപി മുനിസിപ്പല്‍ കൗണ്‍സിലര്‍ ഉഷാ സുരേഷ്, ബിജെപി ഏറ്റുമാനൂര്‍ നഗരസഭാ കമ്മറ്റി പ്രസിഡന്റ് ആര്.ഗോപാലകൃഷ്ണന് നായര്‍, ടൗണ്‍ ഏരിയ കമ്മറ്റി പ്രസിഡന്റ് സോമന് ചക്കുങ്കല്‍, മഹിളാ മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രമാദേവി, ശ്യാം കൃഷ്ണന്, ലക്ഷ്മണന്, വിഎച്ച്പി ജില്ലാ സെക്രട്ടറി കെ.ആര്.ഉണ്ണികൃഷ്ണന് എന്നിവര്‍ ഹെല്‍പ്പ് ഡെസ്ക്കില്‍ സേവനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: